k

തിരുവനന്തപുരം: സംസ്ഥാനത്തെ ഫിഷ് പീലീംഗ്,ഫിഷ് കാനിംഗ്,ഫ്രീസിംഗ് ആൻഡ് എക്സ്‌പോർട്ടിംഗ് ഒഫ് സീ ഫുഡ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 18ന് രാവിലെ 11മണിക്ക് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും. ആലപ്പുഴ,എറണാകുളം ജില്ലകളിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.