ബാലുശ്ശേരി: പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊയക്കാട് നിസാമിയ മദ്രസയിലെ അദ്ധ്യാപകൻ പെരിന്തൽമണ്ണ പട്ടിക്കാട് കോട്ടപ്പുറത്ത് സെയ്ദ് മുഹ്ളാർതങ്ങൾ(31) ആണ് അറസ്റ്റിലായത്. നവംബർ 16 നാണ് സംഭവം. കൊയക്കാട് സ്രാമ്പിയിലെ പ്രതിയുടെ മുറിയിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയാണ് ലൈംഗികപീഡനം നടത്തിയത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ ജാഗ്രതാ സമിതിഅംഗമായ അദ്ധ്യാപികയോട് പെൺകുട്ടി പീഡനാനുഭവങ്ങൾ പറഞ്ഞതിനെതുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. രക്ഷിതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസ് അത്തോളി പൊലീസിന് കൈമാറി.