കല്ലമ്പലം:മനുഷ്യാവകാശസംഘടന വർക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു.താലൂക്ക് പ്രസിഡന്റ് വി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാനും സംസ്ഥാന കമ്മിറ്റി അംഗവുമായ വി.ശ്രീനാഥക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.സംഘടനയുടെ രക്ഷാധികാരി അഡ്വ. സാജിതാബീഗം മുഖ്യപ്രഭാഷണം നടത്തി.എം.കെ.സുരേന്ദ്രൻ,അജിത് കൃഷ്ണ,വർക്കല മോഹൻദാസ് എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസരചനാ മത്സരത്തിലെ താലൂക്ക് തല വിജയികളായ ദിവ്യശ്രീ ആർ.നായർ,എം .ബൈജുസേനൻ ,പ്രവീണപ്രകാശ് എന്നിവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി.