പീരുമേട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 കാരൻ അറസ്റ്റിൽ.ഏലപ്പാറ കുന്നേൽ അനീഷിനെ(25 )യാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാൾ വിവാഹിതനായിരിക്കേ പ്രണയം നടിച്ച്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചതായിട്ടാണ് കേസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തുടർന്ന്മൊഴി രേഖപ്പെടുത്തിയ ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു