ആര്യനാട്:പുരോഗമന കലാ സാഹിത്യ സംഘം വിതുര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പി.ജി വായനക്കൂട്ടത്തിന്റെ പുസ്തക ചർച്ച 14ന് വൈകിട്ട് 4ന് ആര്യനാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും.സംസ്ഥാന കൗൺസിലംഗം ചായം ധർമ്മരാജൻ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യും.മേഖലാ സെക്രട്ടറി വി.പി.സജികുമാർ,മേഖലാ പ്രസിഡന്റ് ഡോ.കെ.ഷിബു,ജില്ലാ കമ്മിറ്റിയംഗം ഡോ.കവിത.ആർ.നായർ,മേഖലാ ട്രഷറർ കെ.രാജഗോപാൽ എന്നിവർ സംസാരിക്കും.വി.ആർ.സതീജയുടെ മൂന്ന് പെണ്ണുങ്ങളുടെ കഥ വി.എസ്.അജിത അവതരിപ്പിക്കും.