കടയ്ക്കാവൂർ: കടയ്ക്കാവൂർ ചാവടിമുക്ക് - വക്കം വെളിവിളാകം - പുളിവിലാകം വഴി ബസ് റൂട്ട് പുനഃരാരംഭിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.13 വർഷത്തോളം ഇതുവഴി രണ്ട് ബസുകൾ ഓടിയിരുന്നു.ഇപ്പോൾ അത് നിറുത്തലാക്കിയിരിക്കുകയാണ്.സംസ്ഥാന വൈസ് പ്രസിഡന്റ് കൊച്ചുപാലം സന്തോഷിന്റെ അദ്ധ്യക്ഷതയിൽ വക്കം മനോജ്,സുകൃതിക്കുട്ടൻ,കടയ്ക്കാവൂർ ശെൽവൻ,രാജു മാടൻനട,വക്കം ഷാജി തുടങ്ങിയവർ സാംസാരിച്ചു.