k

തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഹോമിയോപ്പതി ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രിയാണ് യോഗ്യത. അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയം അഭികാമ്യം. അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 55,200-1,15,300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ,ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്,ഐരാണിമുട്ടം,തിരുവനന്തപുരം -695 009 വിലാസത്തിൽ 15 നകം ലഭിക്കണം. ഇമെയിൽ: pcodhme@gmail.com.