പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവനിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം.തെങ്ങിന് തടം തുറക്കൽ,കുമ്മായം,രാസവളം,ജൈവവളം,സൂക്ഷ്മ മൂലകങ്ങൾ,മണ്ട വൃത്തിയാക്കൽ,കേട് ബാധിച്ച തെങ്ങ് മുറിച്ചു മാറ്റൽ,ജലസേചന പമ്പ് സെറ്റ്,തെങ്ങ് കയറ്റ യന്ത്രം,കമ്പോസ്റ്റ് കുഴി എന്നിവയ്ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.പൂവച്ചൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.കരം തീർത്ത രസീത്,ബാങ്ക് പാസ്ബുക്ക്,റേഷൻ കാർഡ്,ആധാർ എന്നിവയുടെ കോപ്പി ഉൾപ്പെടെ 20ന് മുമ്പ് അപേക്ഷിക്കണം.അപേക്ഷ ഫോറം പൂവച്ചൽ കൃഷിഭവനിൽ സൗജന്യമായി ലഭിക്കും.