പാലോട്: നന്ദിയോട്, പെരിങ്ങമ്മല വൈദ്യുതി സെക്ഷൻ പരിധികളിൽ വൈദ്യുതി മുടങ്ങുന്നതിന് കണക്കില്ല. പകലും രാത്രിയും വൈദ്യുതി മുടക്കം പതിവായിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കാറില്ല. അഞ്ച് മിനിട്ട് മുതൽ മണിക്കൂറുകൾ വരെ വൈദ്യുതി മുടങ്ങുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതി മുടക്കത്തെ തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.വൈദ്യുതി പോയി തിരികെ വരുമ്പോൾ നിരവധി വൈദ്യുതോപകരണങ്ങൾ നശിക്കുന്നു. വൈദ്യുതി മുടക്കം യഥാസമയം അറിയിച്ചാൽ ജീവനക്കാർ തിരിഞ്ഞു നോക്കാറില്ലായെന്ന പരാതിയും വ്യാപകമാണ്.