
കിളിമാനൂർ: കിളിമാനൂർ സിവിൽ സ്റ്റേഷന് സമീപമുള്ള സുരക്ഷാ ഇടനാഴിയുടെ ഭാഗമായുള്ള സുരക്ഷാ വേലിയും വഴിവിളക്കും ഒരാഴ്ച മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്നിരുന്നു. ഈ കമ്പിവേലി കാൽനടക്കാർക്ക് തടസമായി നടപ്പാതയിൽ കിടന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. ട്രഷറി ഉൾപ്പെടെ വിവിധ ഓഫീസുകൾ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിലേക്ക് നിരവധിപ്പേരെത്തുന്നത് ഇതുവഴിയാണ്.സമീപത്തായാണ് പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്.എത്രയും വേഗം സുരക്ഷാവേലി നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.