ആറ്റിങ്ങൽ: രാമാനന്ദന്റെ ഏഴാം ചരമവാർഷിക അനുസ്മരണയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ആർ.രാജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം ആർ.സുഭാഷ്,ഏരിയാ സെക്രട്ടറി എം.പ്രദീപ്,ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.മുരളീധരൻ,സി.ദേവരാജൻ,സി.ജി.വിഷ്ണുചന്ദ്രൻ,ആർ.എസ്.അനൂപ്,വെസ്റ്റ് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ.എൻ. മോഹനൻ നായർ,ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്,മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി,വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള എന്നിവർ പങ്കെടുത്തു.