വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 13മുതൽ 16വരെ വിവിധ സ്ഥലങ്ങളിൽ നടക്കും.13ന് രാവിലെ 9ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്യും.മിത്രനികേതൻ,ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം,പാലൈക്കോണം വില്ലാ നസ്രത്ത് സ്കൂൾ ഗ്രൗണ്ട്,വെള്ളനാട് ഹയർ സെക്കൻഡറി സ്കൂൾ,വെള്ളനാട് പഞ്ചായത്ത് സ്റ്റേഡിയം,പെരിങ്ങമ്മല ഇൻഡോർ സ്റ്റേഡിയം,കോട്ടൂർ പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.16ന് വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.