k

തിരുവനന്തപുരം: പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ(പുര) ഏർപ്പെടുത്തിയിട്ടുള്ള വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുര രജതജൂബിലി സ്മാരക പുരസ്കാരത്തിന് മാനേജ്മെന്റ് വിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ.ജി.രാജേന്ദ്രൻ പിള്ളയും എം.എം.പൗലോസ് സ്മാരക പുര കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് തിരുവനന്തപുരം എം.ജി കോളേജ് മുൻ പ്രിൻസിപ്പലും കവയിത്രിയുമായ ഡോ.ആർ.ഹേമ നായരും തിരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവരി 5ന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി ഡി.സത്യരാജ് പുരസ്കാരങ്ങൾ കൈമാറും.