photo

ചിറയിൻകീഴ്: ശമ്പള,പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക,ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങി വിവിധാവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്‌ഘാടനം ചെയ്തു.പെൻഷണേഴ്‌സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാ മഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ സ്വാഗതം പറഞ്ഞു.കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് യൂണിയൻ നേതാവ് ജി.വ്യാസൻ,പെൻഷണേഴ്‌സ് യൂണിയൻ നേതാക്കളായ എസ്.രാംദാസ്,എം.പ്രസന്ന,എൻ.ശശിധരൻ നായർ,ജി.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.