
തിരുവനന്തപുരം: ഭിന്നശേഷി അദ്ധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് ഭാരവാഹികൾ മന്ത്രി വി.ശിവൻകുട്ടിയേയും പ്രതിപക്ഷനേതാവ് വി.ഡി സതീശനേയും സന്ദർശിച്ചു.
നവംബർ 30ന് ഇറക്കിയ ഉത്തരവ് പിൻവലിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് ആശ്വാസകരമാണ്. പക്ഷേ ഇതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കില്ല. നിലവിൽ ജോലിചെയ്യുന്ന മുഴുവൻ അദ്ധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംഘടന പ്രസിഡന്റ് ബിൻസിൻ ഏക്കാട്ടൂർ, ജിതിൻ സത്യൻ കോഴിക്കോട്, ഹെൽന ടീച്ചർ, ഹനാന ടീച്ചർ, വിനായക് കൊല്ലം, ഇജാസ് കോഴിക്കോട്, സെബിൻ പാലക്കാട് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.