mb-rajesh

തിരുവനന്തപുരം : ജൈവവൈവിധ്യം പ്രധാനമായ പ്രാദേശിക വിഭവമാണെന്നും അതിന്റെ സംരക്ഷണം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സെമിനാർ മാസ്കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെകയായിരുന്നു അദ്ദേഹം. വിവിധ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികൾ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം മന്ത്രി പ്രകാശനം ചെയ്തു. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ, റിസർച്ച് ഓഫീസർ മിത്രാംബിക.എൻ.ബി, പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ.സി.എസ്.വിമൽകുമാർ തുടങ്ങിയവർ സെഷനുകൾ കൈകാര്യം ചെയ്തു. പഞ്ചായത്ത് ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.