വെഞ്ഞാറമൂട്: മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമായ രണ്ടുപേർ തമ്മിൽ നടന്ന വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. രണ്ടുപേർക്ക് വെട്ടേറ്റു.വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു സമീപം മാണിക്കൽ വീട്ടിൽ രഞ്ജിത് (47),കാവറ സ്വദേശി(50)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് കൈയിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയുമായിരുന്നുവെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.