
ഉദിയൻകുളങ്ങര: ചെങ്കൽ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി വനിതാ ജംഗ്ഷൻ സംഘടിപ്പിച്ചു.ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ത്രേസ്യ സെൽവിസ്റ്റർ,കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ബീനാമോൾ,വി.ആർ.സലൂജ,ചെങ്കൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ.പ്രമീളകുമാരി,ഡോക്ടർ രശ്‌മി കിരൺ,പഞ്ചായത്ത് സെക്രട്ടറി ആർ.അനിത തുടങ്ങിയവർ പങ്കെടുത്തു.