തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആധുനികവത്കരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം അടുത്ത വർഷം നിർവഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിയാനോ വായിച്ചായിരുന്നു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
സംവിധായകൻ ഷാജി എൻ. കരുണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, വിദേശ രാജ്യങ്ങളുടെ സാംസ്‌കാരിക പ്രതിനിധികളായി ഐ.എഫ്.എഫ്.കെ ക്യൂറേറ്ററും ഫിലിം മാർക്കറ്റ് കൺസൾട്ടന്റുമായ ഗോൾഡ സെല്ലം, മുംബയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫ്രോൺസെ അറ്റാഷെ മാത്യൂ ബിജോ, അലയൻസ് ഫ്രോൺസെ ഡയറക്ടർ മാർഗോട്ട് മിഷോഡ്, കെ.എസ്.എഫ്.ഡി.സി എം.ഡി പ്രിയദർശനൻ. പി.എസ്, കെ.എസ്.എഫ്.ഡി.സി ഭരണസമിതി അംഗങ്ങളായ എം.എ. നിഷാദ്, പി.സുകുമാർ, ജിത്തു കോലിയാട്, ഷെറിൻ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.