തിരുവനന്തപുരം : രാജ്യത്തെ മികച്ച ജൈവവൈവിദ്ധ്യ സൗഹൃദ സംസ്ഥാനമായി 2030ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ സർക്കാർ നടപിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ 2022ലെ ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ,വനംവകുപ്പ് അഡിഷണൽ ചീഫ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ,ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.സാബു എ,ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ,ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.