
എഴുകോൺ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ചികിത്സയിലിരുന്നയാൾ മരിച്ചു. മുട്ടറ ബിന്ദുഭവനിൽ രാമചന്ദ്രൻ പിള്ളയണ് (74) മരിച്ചത്. മുട്ടറ ഗവ. സ്കൂളിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി നോക്കിയിരുന്ന രാമചന്ദ്രൻ പിള്ള ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽ പെട്ടത്. ഡോക്ടറെ കാണാൻ അയൽവാസിയായ ഓമനക്കുട്ടൻപിള്ളയുടെ സ്കൂട്ടറിന് പിന്നിലിരുന്ന് പോവുകയായിരുന്നു. നായ കുറുകെ ചാടി ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് ഇരുവർക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാമചന്ദ്രൻ പിള്ളയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ, ഇന്ദു.