d

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന വിജയം കൈവരിച്ചതിന് പിന്നാലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു.

വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ 16ന് സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് മാർച്ച് നടത്തും. വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം വേഗത്തിൽ പൂർത്തിയാക്കും. കെ.കരുണാകരൻ സ്മാരക നിർമ്മാണത്തിനുള്ള ഫണ്ട് പിരിവും സമയബന്ധിതമായി പൂർത്തിയാക്കും. കെ.കരുണാകരന്റെ ചരമദിനമായ ഡിസംബർ 23 ന് ഒരു ദിവസം സംസ്ഥാന വ്യാപകമായി ഫണ്ട് പിരിക്കും.

സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. അതേസമയം, കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം പരിഗണിച്ചില്ല.