തിരുവനന്തപുരം:നിയമസഭ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ തീം സോംഗ് പ്രകാശനം ഇന്നലെ
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിച്ചു.ആനന്ദൻ സുരേന്ദ്രൻ രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് യുവ സംഗീത സംവിധായകനായ
ബി.മുരളീകൃഷ്ണനാണ്.