ശ്രീകാര്യം: 92-ാംമത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ ഗുരുദേവഭക്തരുടെ സഹകരണത്തോടെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നും ശിവഗിരി തീർത്ഥാടന പദയാത്ര സംഘടിപ്പിക്കും. 30ന് രാവിലെ 6ന് പദയാത്ര പുറപ്പെടും. സ്വാമി അഭയാനന്ദ പദയാത്ര ക്യാപ്ടന് പീതപതാക കൈമാറി ഉദ്ഘാടനം ചെയ്യും. കാട്ടായിക്കോണം, പോത്തൻകോട്, വാവറമ്പലം, മംഗലപുരം, തോന്നയ്ക്കൽ, കോരാണി, ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ, കവലയൂർ, ചേർണിയൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുദേവ ഭക്തരുടെയും സ്വീകരണം ഏറ്റുവാങ്ങി അന്നേദിവസം രാത്രി 8ന് മഹാസമാധിയിലെത്തിച്ചേരും. 10 ദിവസത്തെ പഞ്ചശുദ്ധി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള പീതാംബര ദീക്ഷചടങ്ങ് 20ന് രാവിലെ 9ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നും പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് സ്വീകരിക്കാം. പദയാത്രയിൽ പങ്കെടുക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ടി.കെ.സുകുമാരൻ ഇടവക്കോട് ഫോൺ: 9446179098,സെക്രട്ടറി കെ.ആർ. വേണുഗോപാലൻ, ഫോൺ: 9633794765.