a

കടയ്ക്കാവൂർ: പ്രകൃതിഭംഗി കനിഞ്ഞുകിട്ടിയ പൊന്നുംതുരുത്തിന്റെ വികസനത്തിന് നടപടിയെടുക്കാതെ അധികൃതർ. ജില്ലയിൽ അഞ്ചുതെങ്ങ് കായലിന്റെ മദ്ധ്യഭാഗത്തെ തുരുത്തും തുരുത്തിലെ ശിവപാർവതി വിഷ്ണു ക്ഷേത്രവും തേടി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇവിടെ നിന്നാൽ സൂര്യാസ്തമയവും കാണാം. നെടുങ്ങണ്ടയിൽ നിന്നും വക്കത്തു നിന്നും അകത്തുമുറിയിൽ നിന്നും ക്ഷേത്രത്തിൽ എത്താൻ ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി പ്രദേശവാസികളുടെ ആഗ്രഹമാണ് പൊന്നുംതുരുത്തിന്റെ വികസനം. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ സാദ്ധ്യതയുള്ള പൊന്നും തുരുത്തിന്റെ വികസനത്തിന് സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 വെട്ടംകാണാതെ വികസനം

മുരുക്കുംപുഴ, കഠിനംങ്കുളം,പെരുമാതുറ,പണയിൽ കടവ്, പൊന്നുംതുരുത്ത് പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യതയെപ്പറ്റി പഠിക്കാൻ വർഷങ്ങൾക്കു മുമ്പ് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പൊന്നുംതുരുത്ത് സന്ദർശിച്ചിരുന്നു. ക്ഷേത്രവും പരിസരങ്ങളും അഞ്ചുതെങ്ങ് കായലിന്റെ വിവിധ ഭാഗങ്ങളും സന്ദർശിച്ചശേഷം ഒരുപാട് വികസനസാദ്ധ്യതകളുള്ളതാണെന്നും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന പൊന്നുംതുരുത്ത് അനുയോജ്യമായ നിലയിൽ വികസിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും വികസനം എത്തിയിട്ടില്ല.