വെഞ്ഞാറമൂട്: വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കള പുകയാൻ ഇനി അല്പം ചെലവേറും. ദിനംപ്രതി വർദ്ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയാണ് കാരണം. സർക്കാർ നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി പച്ചക്കറി ഉൾപ്പെടെ പലവ്യഞ്ജനം, പഴവർഗങ്ങൾ എന്നിവയ്ക്കും വില കൂടുന്നതോടെ അടുക്കള ബഡ്ജറ്റ് താളംതെറ്റി. രണ്ടു മാസം മുൻപ് ആരംഭിച്ച വിലക്കയറ്റം തമിഴ്നാട്ടിൽ വീശിയടിച്ച കാറ്റോടെ വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. മഴ തുടരുന്നതിനാൽ വില താഴാനും ഇടയില്ല. മണ്ഡലകാലം കൂടിയായതോടെ പച്ചക്കറിക്ക് ഡിമാൻഡേറെയാണ്.ക്രിസ്മസും ന്യൂഇയറും അടുത്തതോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വിലവർദ്ധന നാലിരട്ടി
മുരിങ്ങക്ക,വെളുത്തുള്ളി,പച്ചമുളക്, നേന്ത്രക്കായ എന്നിവയ്ക്ക് നാലിരട്ടിയാണ് വില വർദ്ധന.വീടുകളിലെ അടുക്കളത്തോട്ടങ്ങൾ ഇല്ലാതായതും വൃശ്ചികക്കാറ്റ് പച്ചക്കറികളുടെ ചുവട് ചീയിച്ചതും വില നിയന്ത്രിക്കാനായി പഞ്ചായത്തുകൾ ആരംഭിച്ച ആഴ്ചച്ചന്തകൾ പ്രവർത്തനരഹിതമായതും വിലക്കയറ്റത്തിന് കാരണമായി.ഹോർട്ടിക്കോപ്പും പൊതുവിപണിയും തമ്മിൽ വലിയ വിലവ്യത്യാസവും ഇല്ല.
പച്ചക്കറി വില
തക്കാളി -50
വെണ്ട -60
ക്യാരറ്റ് - 60
പച്ചമുളക് -80
മുരിങ്ങയ്ക്ക - 450
ചെറിയ ഉള്ളി -60
സവാള -70
ഉരുളക്കിഴങ്ങ് - 60
പയർ - 60
വെളുത്തുള്ളി -400
പലവ്യഞ്ജനം
അരി - 43
മുളക് - 220
പിരിയൻ മുളക് -250
മല്ലി -120
പാമോയിൽ - 130
വെളിച്ചെണ്ണ - 230
ഉഴുന്ന് - 130
പച്ചരി - 40
തേങ്ങ -65
പയർ - 145
തുവരൻ -170
ഗ്രീൻപിസ് - 230
കടല - 170
പഴവർഗം:
മാങ്ങ - 200
ആപ്പിൾ - 180
മുന്തിരി - 120
പൈനാപ്പിൾ-80
നേന്ത്രപ്പഴം-80
ഞാലിപ്പൂവൻ- 90