
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തിരുവനന്തപുരം സിറ്റി വെസ്റ്റ് ബ്ലോക്കിന്റെ പ്രകടനവും ധർണയും സംഘടിപ്പിച്ചു.ചാക്ക യു.പി.എസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം പേട്ട രാജേന്ദ്ര മൈതാനത്ത് സമാപിച്ചു.ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ശശിധരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു.ഷീലാ റൊസാരിയോ,അശോക കുമാർ പി.ജി,അജയകുമാർ.എസ് എന്നിവർ പങ്കെടുത്തു.