തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന പീസ് കാർണിവലിന് 20മുതൽ തുടക്കമാകും.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലാണ് കാർണിവൽ. 20ന് ക്രിസ്മസ് നക്ഷത്രവിളക്ക് തെളിക്കും. മന്ത്രിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.22ന് വൈകിട്ട് 6ന് നടക്കുന്ന പീസ് കാർണിവൽ സൗഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻചാണ്ടിയും മുൻമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും ചേർന്ന് കേക്ക് മുറിച്ച് നിർവഹിക്കും.
ആക്ട്സ് മുഖ്യരക്ഷാധികാരി കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ,കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മൻ ജോർജ്,ഡോ.ജോസഫ് മാർ ദിവന്ന്യാസോസ് മെത്രാപ്പോലീത്ത,ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്,ബിഷപ് ഡോ.മോഹൻ മാനുവൽ,കേണൽ ജോൺവില്യം പോളിമെറ്റ്ല, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്,ഷിബു പ്ലാവിള,ഫാ.മോർളി കൈതപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.രാത്രി 7ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സംഗീതരാവോടെ പീസ് കാർണിവൽ സമാപിക്കുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് ഉച്ചയ്ക്ക് 2ന് മെഗാ കരോൾ ഗാനമത്സരവും 22ന് കേക്ക് അലങ്കാര മത്സരവും നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ: 9496040085 (കോശി.എം. ജോർജ്), 8139006939 (ഡെന്നീസ് ജേക്കബ്), 9446022080 (ഡോ.സുരേഷ് രാജ്).