malinyam

മുടപുരം : മാലിന്യം വലിച്ചെറിയുന്ന രീതി കേരളീയർ പൂർണമായും ഉപേക്ഷിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. "മാലിന്യമുക്ത നവകേരളം" പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 55 ലക്ഷം രൂപ ചെലവിട്ട് മുദാക്കലിൽ പണികഴിപ്പിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാലിന്യസംസ്കരണത്തിന് കേരളീയർ പുതിയ സംസ്കാരം തന്നെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. മുദാക്കൽ ആർ.ആർ.എഫ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ബി.ഡി.ഒ ഒ.എസ്.സ്റ്റാർലി,അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹിദ്,കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാധിക പ്രദീപ്,പി.കരുണാകരൻ നായർ,കെ.മോഹനൻ,പി.അജിത,ജയശ്രീ രാമൻ,ജി.ശ്രീകല,എ.എസ്.ശ്രീകണ്ഠൻ, നന്ദുരാജ്, മുദാക്കൽ പഞ്ചായത്തംഗങ്ങളായ എ.ചന്ദ്രബാബു,ബി.സുജിത,സി.പി.എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം.ബി.ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.