തിരുവനന്തപുരം: അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കരൾ രോഗികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ലിവർ ഫൗണ്ടേഷൻ കേരള ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണം നടത്തും. ശനിയാഴ്ച രാവിലെ 10ന് ശ്രീമൂലം ക്ലബിൽ നടക്കുന്ന പരിപാടി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ മുഖ്യാഥിതിയാകും. ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഡോ.എൻ.സെൽവരാജ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി വിനു വി.നായർ,ജില്ലാ സെക്രട്ടറി ബിന്ദു.ബി.എസ് എന്നിവർ സംസാരിക്കും.