
വർക്കല: ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള എം.എസ് സുബുലക്ഷ്മി സംഗീതോത്സവം ഇന്ന് സമാപിക്കും.മൈതാനം എസ് .ആർ. മിനി ഒാഡിറ്റോറിയത്തിൽ 5 ദിവസമായി നടന്നുവരുന്ന സംഗീതോത്സവത്തിൽ എൻ.ജെ.നന്ദിനി,ചേർത്തല ജി. ശ്രീറാം,പ്രശസ്ത സാക്സോണിസ്റ്റ് ചെന്നൈ ജി.രാമനാഥൻ,പത്മകുമാർ,വിവേക് മൂഴിക്കുളം എന്നിവർ അവതരിപ്പിച്ച സംഗീത പരിപാടി ഏറെ ഹൃദ്യമായിരുന്നു.ഇന്ന് നടക്കുന്ന സമാപന സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.അനർട്ട് മുൻഡയക്ടർ ഡോ.എം.ജയരാജു,അഡ്വ.എസ്.കൃഷ്ണകുമാർ,അഡ്വ.ആർ.അനിൽകുമാർ,പനയറ ജയചന്ദ്രൻ,ആർ. സുലോചനൻ എന്നിവർ സംസാരിക്കും. തുടർന്ന് സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബിലെ ഗായകർ അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.