തിരുവനന്തപുരം: നോർക്ക-റൂട്ട്സിൽ സർക്കാർ അനുവദിച്ചിട്ടുള്ള തസ്തികകളിൽ സേവനം ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ പെൻഷൻ പ്രായം 58-ൽ നിന്നും 60 ആയി ഉയർത്തി സർക്കാർ ഉത്തരവിറക്കി. പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സർക്കാരിനോട് കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു.
നോൺ ഓഫീസേഴ്സ് തസ്തികയിലുള്ള നോർക്ക-റൂട്ട്സ് ഉദ്യോഗസ്ഥരിൽ കൂടുതൽ പേരും 40 വയസ്സിനും 50 വയസ്സിനും മുകളിൽ പ്രായമുള്ളവരാണ്. അതിനാൽ ഇവർക്ക് സർവ്വീസ് കാലാവധി വളരെ കുറവാണ്. ലഭിക്കുന്നതാകട്ടെ ഇ.പി.എഫ്, പെൻഷൻ എന്നിവ മാത്രവും. 2005 ഓഗസ്റ്റ് 27ന് നടന്ന നോർക്ക റൂട്ട്സ് 14-ാമത് ബോർഡ് മീറ്റിംഗ് അംഗീകരിച്ച സർവ്വീസ് റൂൾ അനുസരിച്ച് ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സാണ്. സംസ്ഥാനത്തെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ നിലവിൽ പെൻഷൻ പ്രായം 60 ആണ്..