തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാധാന്യവും ഗുരുദേവൻ നിർദ്ദേശിച്ച അഷ്ടലക്ഷ്യങ്ങളും വിശദീകരിക്കുന്നതിന് ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രവും ശ്രീവിശ്വസംസ്കാര വേദിയും സംയുക്തമായി 14, 15 തീയതികളിൽ ജില്ലയിലെ 60 കേന്ദ്രങ്ങൾ സന്ദർശിച്ച് മാനവ മൈത്രി സന്ദേശം നൽകും.
14ന് രാവിലെ കോലത്തുകരയിൽ നിന്നാരംഭിക്കുന്ന യാത്ര 15ന് വൈകിട്ട് ശിവഗിരിയിൽ സമാപിക്കും. യാത്രയ്ക്ക് മുൻ സ്പീക്കർ എം.വിജയകുമാർ,മുൻമന്ത്രി സി.ദിവാകരൻ, പ്രൊഫ. എസ്.ശിശുപാലൻ,ഡോ.ഷാജി പ്രഭാകരൻ,ചെങ്കോട്ടുകോണം സുരേന്ദ്രൻ,എസ്.സുവർണകുമാർ,ഡോ.പുനലൂർ സോമരാജൻ,കെ.പി. ശങ്കരദാസ്,കെ.എസ്.ശിവരാജൻ,കെ.രാമൻകുട്ടി,കെ.എ.ബാഹുലേയൻ,പ്രൊഫ. ചന്ദ്രബാബു,അയിലം ഉണ്ണികൃഷ്ണൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,വിജയകുമാർ,കടകംപള്ളി സനൽ,ആലുംമൂട്ടിൽ രാധാകൃഷ്ണൻ, ഡോ.എസ്.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം വഹിക്കും.