hi

വെഞ്ഞാറമൂട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാവറ പുളിമൂട്ടിൽ ഹൗസിൽ പ്രസാദാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കാവറ ശ്രുതിലയത്തിൽ രഞ്ജിത്തിനാണ് വെട്ടേറ്റത്. അന്നേദിവസം സംഭവത്തിന് അല്പം മുമ്പായി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കാവറയിൽവച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് രഞ്ജിത്തിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ആഴത്തിൽ മുറിവുകളേറ്റ രഞ്ജിത്തിനെ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെഞ്ഞാറമൂട് എസ്.എച്ച്.ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രസാദിനെ കാവറയിൽ നിന്നു പിടികൂടിയത്.