
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ പുതിയതായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ മുഖ്യാതിഥിയായിരുന്നു. 
സംസ്ഥാന സർക്കാരിന്റെ 63.7 പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഓപ്പൺ എയർ ഓഡിറ്റോറിയം പൂർത്തീകരിച്ചത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സീമ.കെ.എൻ,പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ അജയകുമാർ,സി.പി.ടി പ്രിൻസിപ്പൽ ബീന എൽ.എസ്,സി.പി.ടിയിലെ വിവിധ വകുപ്പ് മേധാവികളായ രാജലക്ഷ്മി ജി.ആർ,ശ്രീലാൽ എസ്.ആർ,അനൂപ് സി,ജ്യോതിലാൽ ജി,ഉഷാറാണി ടി.ഒ,സ്റ്റാഫ് ക്ലബ് സെക്രട്ടറി ഗിരീഷ് ജി.നായർ,കോളേജ് യൂണിയൻ ചെയർമാൻ ആശിഷ് കെ,ജനറൽ സെക്രട്ടറി അതുൽ സുരേഷ് എന്നിവർ പങ്കെടുത്തു.