
മൂന്നാം സെമസ്റ്റർ എം.എഫ്.എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) (2024 2028 ബാച്ച്), മൂന്നാം സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) (2023 2027 ബാച്ച്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (2024 ഡിസംബർ സെഷൻ) 28നകം അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniversity.ac.in.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ്) മൂന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് 17 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
 അഞ്ചാം സെമസ്റ്റർ ബി.വോക്ക് പ്രിന്റിംഗ് ടെക്നോളജി (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16, 17 തീയതികളിൽ നടക്കും.
ഓർമിക്കാൻ...
ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്മെന്റിൽ IRMA ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിനും AICTE അംഗീകൃത ഡോക്ടറൽ പ്രോഗ്രാമായ ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റിനും ഡിസംബർ 26 വരെ അപേക്ഷിക്കാം. www.irma.ac.in.
 സി.ഡി.എസ് പരീക്ഷ:- യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നു മുതൽ ഏഴു വരെ അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരം. ഏപ്രിൽ 13-ന് പരീക്ഷ. വെബ്സൈറ്റ്: upsc.gov.in.
എൻ.ഡി.എ & എൻ.എ പരീക്ഷ:- യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പരീക്ഷയ്ക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: upsc.gov.in.
കോഴ്സുകൾക്ക് അപേക്ഷിക്കാം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ.ആർ/ വി.ആർ സെന്റർ ഒഫ് എക്സലൻസിൽ പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സർട്ടിഫൈഡ് വി ആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ കോഴ്സുകളിലേക്ക് 16നകം അപേക്ഷിക്കാം. https://asapkerala.gov.in/course/unity-certified-user-vr-developer/ . ഫോൺ: 9495999693.