ukf

വർക്കല : യു.കെ.എഫ് എൻജിനീയറിംഗ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് (ഇഗ്നിട്ര ) യു.കെ.എഫ് ഡയറക്ടർ അമൃത പ്രശോബ് ഉദ്ഘാടനം നിർവഹിച്ചു.ഇന്റർ സ്കൂൾ ഇന്നവേഷൻ സ്റ്റുഡന്റ്സ് കോൺക്ലേവിന്റെ ഭാഗമായി കോളേജിൽ റോബോർട്ട് മത്സരം എന്നിവ സംഘടിപ്പിക്കുമെന്ന് അമൃത പ്രക്ഷോബ് പറഞ്ഞു. പ്രിൻസിപ്പൽ ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിലെ 28ടീമുകൾ പങ്കെടുത്ത യു.കെ.എഫ് സോക്കർ കപ്പ് ഇന്റർ സ്കൂൾ ഫുട്ബാൾ മത്സരത്തിൽ ചാത്തന്നൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്, അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വർക്കിംഗ് മോഡൽ മത്സരത്തിൽ കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസ് ഒന്നാം സ്ഥാനവും ടി.കെ.എം സെക്കൻഡറി പബ്ലിക് സ്കൂൾ,അയിരൂർ എം.ജി.എം മോഡൽ സ്കൂൾ എന്നിവയ്ക്ക് രണ്ടാം സ്ഥാനവും ഇടവ ജവഹർ പബ്ലിക് സ്കൂൾ, ആറ്റിങ്ങൽ ജി .എച്ച് .എസ് .എസ് എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സ്റ്റിൽ മോഡലിൽ അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കരുനാഗപ്പള്ളി ജോൺ എഫ് കെന്നടി മെമ്മോറിയൽ വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി.