തിരുവനന്തപുരം: ചാക്ക ബൈപാസ് മുടുമ്പിൽ ശ്രീശാസ്താക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 17 മുതൽ 26 വരെ നടത്തും.17ന് രാവിലെ 5ന് ഗണപതിഹോമം,തുടർന്ന് നവകാഭിഷേകം, 9.30ന് മേൽ 10 നകം തൃക്കൊടിയേറ്റ്. ക്ഷേത്ര തന്ത്രി ശാസ്താമണി പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. വിശേഷാൽ പൂജകളും പടിപൂജ, ആഴിപൂജ,അന്നദാനം എന്നിവ 25-ാം തീയതിവരെ ഉണ്ടാകും. 26ന് രാവിലെ 9.30ന് പൊങ്കാല, ഉച്ചയ്ക്ക് കഞ്ഞിസദ്യ,പൊങ്കാല നിവേദ്യം,വൈകിട്ട് 5ന് കാവടി എഴുന്നള്ളത്ത് പേട്ട പുത്തൻകോവിലിൽനിന്നാരംഭിക്കും.രാത്രി എട്ടിന് അഗ്‌നിക്കാവടി. 9.30ന് ആറാട്ട്. 10.30ന് ഹരിവരാസനം പാടി നട അടയ്ക്കും. ജനുവരി ഒന്നിന് രാവിലെ 5ന് നട തുറക്കും.