1

പൂവാർ: കഴിഞ്ഞദിവസം വഴുതയ്ക്കാടുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ കെ-റെയിൽ ജീവനക്കാരി നിഷ ഇനി ഓർമ്മകളിൽ മാത്രം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വഴുതയ്ക്കാട്ടെ കെ-റെയിൽ ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് പൂവാർ കൊടിവിളകം ശ്രീശൈലം വീട്ടിലെത്തിച്ചത്. ബന്ധുമിത്രാദികളും നാട്ടുകാരും സഹപ്രവർത്തകരും തിങ്ങിനിറഞ്ഞ വീട്ടുമുറ്റം ദുഃഖസാന്ദ്രമായി. വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ നീലകണ്ഠൻ വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് തൊഴിലിടത്തിൽ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.രണ്ട് അപകടമരണങ്ങൾ നേരിടേണ്ടിവന്ന അമ്മ വത്സലയുടെ ദുഃഖം തേങ്ങലായി മാറിയത് തിങ്ങിക്കൂടിയവരെ കൂടുതൽ ദുഃഖത്തിലാഴ്ത്തി.