
പുത്തൂർ: സ്കൂട്ടർ ബസിലിടിച്ച് നിർമ്മാണ തൊഴിലാളി മരിച്ചു. കൈതക്കോട് കരോട്ട് വീട്ടിൽ രാധാകൃഷ്ണനാണ് (57) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തച്ചൻ മുക്ക് ലക്ഷം വീടിന് സമീപമായിരുന്നു അപകടം. പട്ടാഴി ക്ഷേത്രത്തിൽ കല്യാണത്തിന് പോയി സ്കൂട്ടറിൽ മടങ്ങിവരവെ റോഡിൽ കിടന്ന ചേരയെകണ്ട് സ്കൂട്ടർ വെട്ടിച്ചു. തുടർന്ന് എതിർദിശയിൽ വന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് അശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീല. മക്കൾ: രേഷ്മ കൃഷ്ണൻ, ഗ്രീഷ്മ കൃഷ്ണൻ
മരുമകൻ: വിഷ്ണു .