കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഗവ.എൽ.പി.എസിന് മുന്നിലെ അനധികൃത മാർക്കറ്റിനെതിരെ വ്യാപക പ്രതിഷേധം. സ്കൂളിനുമുന്നിൽ ഏറെനാളായി അനധികൃത മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പരാതി. തെരുവുനായ ശല്യം, ദുർഗന്ധം, ആളുകൾ കൂട്ടംകൂടിയുള്ള പുകവലി മുതലായവ ഇതിനു സമീപമുള്ള പ്രി പ്രൈമറി ക്ലാസിനെ സാരമായി ബാധിക്കുന്നുണ്ട്. തുടർന്ന് എസ്.എം.സി കൂടിമാർക്ക്റ്റ് അവിടെനിന്ന് മാറ്റാൻ തീരുമാനമായി.
തുടർന്ന് മാർക്കറ്ര് സ്കൂളിന്റെ മതിൽ വിട്ട് നടത്താൻ തുടങ്ങി. എന്നിട്ടും സ്കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചു. തെരുവ് നായ ശല്യം കൂടി വന്നതോടെ സ്കൂൾഅധികൃതർ പ്രതിസന്ധിയിലായി. മതിൽ ചാടി കൂടുതൽ നായകൾ സ്കൂൾ സമയത്ത് അകത്തു കയറാൻ തുടങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ അടക്കമുള്ള പഞ്ചായത്ത് ഭരണ സമിതി സ്കൂൾ സന്ദർശിച്ച് നായശല്യം നേരിട്ട് മനസിലാക്കി. എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം അനധികൃത മാർക്കറ്റ് മാറ്റികിട്ടുന്നതിന് പഞ്ചായത്തിൽ പരാതി കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചന്ത സമയത്ത് സ്കൂൾ പരിസരം സന്ദർശിച്ചു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം അനധികൃത മാർക്കറ്റ് മാറ്റുന്നതിന് നോട്ടീസ് പതിച്ചു. രണ്ട് ദിവസം മാർക്കറ്റ് മാറ്റി. പിന്നീട് വീണ്ടും മാർക്കറ്റ് സ്കൂളിന് മുന്നിലെത്തി. കുട്ടികളുടെ സുരക്ഷിതത്തെ ബാധിക്കുമെന്ന മാർക്കറ്റ് സ്കൂൾ പരിസരത്തുതന്നെ മാറ്റണമെന്നാണ് ആവശ്യം.