വിതുര:കോൺഗ്രസ് വിതുര മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് പൊന്നാംചുണ്ടിൽ കോൺഗ്രസ്മുൻമണ്ഡലം പ്രസിഡന്റ് എസ്.എൻ.ക്ലമന്റിന്റെ ചരമവാർഷികദിനാചരണം സംഘടിപ്പിക്കും. കെ.എസ്.ശബരിനാഥൻ ഉദ്ഘാടനം ചെയ്യും.കെ.പി.സി.സിസെക്രട്ടറി ബി.ആർ.എം ഷഫീർ മുഖ്യപ്രഭാഷണം നടത്തും.ഐ.എൻ.ടി.യു.സിജില്ലാപ്രസിഡന്റ് ടി.എൻ.പ്രതാപൻ,ഡി.സി.സിജനറൽ സെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ,എൽ.കെ.ലാൽറോയ്,ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ, കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ,ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ എന്നിവർ പങ്കെടുക്കും.