തിരുവനന്തപുരം: ജില്ലാ ക്ഷീരസംഗമം 17,​18 തീയതികളിൽ നടക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ആർ.സിന്ധു അറിയിച്ചു.തിരുവല്ലം ജാനകി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം,മൃഗസംരക്ഷണ- ക്ഷീരവികസന കാർഷിക എക്‌സിബിഷൻ,ക്ഷീരസംഗമം - സെമിനാറുകൾ,ശില്പശാല,ഡയറി ക്വിസ്,ക്ഷീരകർഷകരെ ആദരിക്കൽ,പുരസ്‌കാര സമർപ്പണം,കലാസന്ധ്യ എന്നിവയുണ്ടായിരിക്കും.

18ന് ഉച്ചയ്ക്ക് 12ന് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി ക്ഷീരസംഗമത്തിന്റെയും ക്ഷീരസാന്ത്വന ഇൻഷ്വറൻസ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.മന്ത്രി ജി.ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തും.