allu-arjun

അ​റ​സ്റ്റി​ൽ​ ​വി​യോ​ജി​ച്ച്
ഹൈ​ക്കോ​ട​തി​ ​ജാ​മ്യം

ഹൈ​ദ​രാ​ബാ​ദ്:​ ​നോ​ട്ടീ​സ് ​പോ​ലും​ ​ന​ൽ​കാ​തെ​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​അ​ല്ലു​ ​അ​ർ​ജ്ജു​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​തെ​ല​ങ്കാ​ന​ ​പൊ​ലീ​സ്.​ ​പ​തി​നാ​ലു​ ​ദി​വ​സ​ത്തേ​ക്ക് ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​റി​മാ​ൻ​ഡ് ​ചെ​യ്ത് ​ന​മ്പ​ള്ളി​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി.​ ​താ​ര​ത്തെ​ ​തു​റു​ങ്കി​ല​ട​ക്കാ​ൻ​ ​ച​ഞ്ച​ൽ​ഗു​ഡ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​നു​ ​മു​ന്നി​ൽ​ ​ക​ന​ത്ത​ ​പൊ​ലീ​സ് ​വി​ന്യാ​സം.​ ​തെ​ല​ങ്കാ​ന​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ.​ ​ഒ​രു​ ​ന​ട​നെ​ ​ഇ​ങ്ങ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യേ​ണ്ട​തു​ണ്ടോ​ ​എ​ന്നു​ ​ചോ​ദി​ച്ചു​കൊ​ണ്ട് ​നാ​ലാ​ഴ്ച​ത്തെ​ ​ഇ​ട​ക്കാ​ല​ ​ജാ​മ്യം.​ ​എ​ന്നാ​ൽ​ ​ജാ​മ്യ​ ​ഉ​ത്ത​ര​വി​ന്റെ​ ​ഒ​പ്പി​ട്ട​ ​പ​ക​ർ​പ്പ് ​ല​ഭി​ച്ചി​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​ജ​യി​ലി​ൽ​ ​തു​ട​രേ​ണ്ടി​വ​ന്നു.​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​വ​ന്ന​തി​ന് ​ശേ​ഷം​ ​മാ​ത്രം​ ​മോ​ച​ന​മെ​ന്ന് ​വി​ശ​ദീ​ക​ര​ണം.

ഇ​ത്ത​ര​ത്തി​ൽ​ ​അ​ത്യ​ന്തം​ ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​ന​ട​പ​ടി​ക​ൾ​ക്കാ​ണ് ​ഇ​ന്ന​ലെ​ ​തെ​ല​ങ്കാ​ന​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ച​ത്.​ ​ആ​രാ​ധ​ക​ർ​ ​കോ​ട​തി​ക്കു​ ​മു​ന്നി​ലും​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ ​മു​ന്നി​ലും​ ​ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.
പു​ഷ്പ​ 2​ ​സി​നി​മ​യു​ടെ​ ​റി​ലീ​സ് ​ദി​വ​സം​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​തി​യേ​റ്റ​റി​ലു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ ​യു​വ​തി​ ​മ​രി​ച്ച​താ​ണ് ​ഇ​ന്ന​ല​ത്തെ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ക​ലാ​ശി​ച്ച​ത്.
രാ​വി​ലെ​ ​വ​സ​തി​യി​ലെ​ത്തി​യ​ ​ഹൈ​ദ​രാ​ബാ​ദ് ​പൊ​ലീ​സി​ന്റെ​ ​ടാ​സ്‌​ക് ​ഫോ​ഴ്സി​നോ​ട് ​സി​നി​മാ​ ​നി​ർ​മ്മാ​താ​വായ
അ​ച്ഛ​ൻ​ ​അ​ല്ലു​ ​അ​ര​വി​ന്ദും​ ​ഭാ​ര്യ​ ​സ്‌​നേ​ഹ​ ​റെ​ഡ്ഢി​യും​ ​ത​ർ​ക്കി​ച്ചെ​ങ്കി​ലും​ ​അ​റ​സ്റ്റ് ​ചെ​യ്തു​ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ജ​യി​ലി​ലെ​ ​ക്ലാ​സ് ​വ​ൺ​ ​ബാ​ര​ക്കി​ലാ​യി​രു​ന്നു​ ​താ​രം​ ​ഇ​ന്ന​ലെ​ ​ക​ഴി​ഞ്ഞ​ത്.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​പു​റ​ത്ത് ​രാ​ത്രി​ ​വൈ​കി​യും​ ​ആ​രാ​ധ​ക​രു​ടെ​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.​ ​മേ​ഖ​ല​യി​ൽ​ ​പൊ​ലീ​സ് ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി.

എ​ഫ്.​ഐ.​ആ​ർ​ ​റ​ദ്ദാ​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​നി​ല​നി​ൽ​ക്കേ​യാ​ണ് ​അ​റ​സ്റ്റ്.​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വൈ​കു​ന്നേ​രം​ ​നാ​ലോ​ടെ​ ​വി​ഷ​യം​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.​ ​ഈ​ ​അ​റ​സ്റ്റ് ​അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ ​എ​ന്നു​ ​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ​ജ​സ്റ്റി​സ് ​ജു​വാ​ദി​ ​ശ്രീ​ദേ​വി​ ​ഇ​ട​ക്കാ​ല​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്.​ ​മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത​ ​ന​ര​ഹ​ത്യാ​ ​കു​റ്റം​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​അ​ത്യാ​ഹി​തം​ ​വ​രു​ത്തി​വ​ച്ചു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​കു​റ്റം.
മ​റ്റു​ ​പ്ര​തി​ക​ൾ​ ​അ​റ​സ്റ്റി​ലാ​യെ​ന്നും​ ​താ​ര​ത്തി​ന്റെ​ ​അ​റ​സ്റ്റ് ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വാ​ദി​ച്ച​ത്.
തി​യേ​റ്റ​ർ​ ​ഉ​ട​മ​യ്ക്കും​ ​സ്വ​കാ​ര്യ​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​എ​തി​രെ​യും​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​തീ​യേ​റ്റ​ർ​ ​ഉ​ട​മ​യെ​യും​ ​ജീ​വ​ന​ക്കാ​ര​നെ​യും​ ​അ​ട​ക്കം​ ​അ​റ​സ്റ്റ് ​ചെ​യ്തു.
നാ​ലി​ന് ​രാ​ത്രി​ 11​ന് ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​സ​ന്ധ്യ​ ​തി​യേ​റ്റ​റി​ൽ​ ​ഉ​ണ്ടാ​യ​ ​ഉ​ന്ത​ലി​ലും​ ​ത​ള്ള​ലി​ലു​മാ​ണ് ​രേ​വ​തി​ ​(35​)​ ​മ​രി​ച്ച​ത്.​ ​മ​ക​ൻ​ ​ശ്രീ​തേ​ജ​ ​(9​)​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​പ്രീ​മി​യ​ർ​ ​ഷോ​യ്ക്ക്
അ​ല്ലു​ ​അ​ർ​ജു​നും​ ​കു​ടും​ബ​വും​ ​സി​നി​മാ​ ​സം​ഘ​വും​ ​എ​ത്തി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​തി​ക്കും​തി​ര​ക്കും​ ​ഉ​ണ്ടാ​യ​ത്.

പത്തുവർഷം വരെ

തടവിനുള്ള കുറ്റം

1.മനഃപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. നരഹത്യ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്.

2.അല്ലു അർജ്ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പ്രോസിക്യൂഷൻ

3. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നെന്നും അല്ലു അർജ്ജുൻ.

രേവതിയുടെ മരണത്തിൽ അല്ലു അർജ്ജുന് പങ്കില്ലെന്നും കേസ് പിൻവലിക്കണമെന്നും ഭ‌ർത്താവ് മൊഗഡാൻപള്ളി ഭാസ്‌കർ പ്രതികരിച്ചു.

`സിനിമാതാരം നിയമത്തിന് അതീതനല്ല'

- രേവന്ത് റെഡ്ഢി

തെലങ്കാന മുഖ്യമന്ത്രി