കോവളം: തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന വയോജന സൗഹൃദ കർമ്മ പദ്ധതിയുടെ ഭാഗമായി വെള്ളാർ വാർഡിൽ വയോജനോത്സവം സംഘടിപ്പിച്ചു.വാഴമുട്ടം പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം ഹാളിൽ നടന്ന പരിപാടി കൗൺസിലർ പനത്തുറ പി.ബൈജു ഉദ്ഘാടനം ചെയ്തു.ഡി.ജയകുമാർ അദ്ധ്യക്ഷനായിരുന്നു.വിഴിഞ്ഞം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സുനിൽ,ഹെൽത്ത് സൂപ്പർവൈസർ ജയചന്ദ്രൻ,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ

രജിതാറാണി,കെ.എസ്.നടേശൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജ്കുമാർ,എ.ആർ.സിന്ധു,ജൂനിയർ പബ്ലിക് നഴ്സുമാരായ ആശാലക്ഷ്മി, പ്രശോഭ,ശ്യാമ,അഞ്ചു എന്നിവർ പങ്കെടുത്തു.