തിരുവനന്തപുരം: സ്ത്രീസംരംഭകരുടെ കൂട്ടായ്‌മയായ ക്വീൻസ് ബിസിനസ് ഗ്ളോബലിന്റെ ആഭിമുഖ്യത്തിൽ ഇയർ എൻഡ് ഫെസ്റ്റിവൽ സെയിൽ ഇന്നും നാളെയുമായി കവടിയാർ വിമൻസ് ക്ളബിൽ നടക്കുമെന്ന് ഫൗണ്ടർ സന്ധ്യ സി.രാധാകൃഷ്‌ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രാവിലെ 11ന് വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ലോകത്തിന്റെ പലഭാഗത്തുള്ള 2500 സ്ത്രീസംരംഭകരാണ് ക്യു.ബി.ജി കൂട്ടായ്‌മയിലെ അംഗങ്ങൾ.

30 മുതൽ 1999 രൂപ വരെ നിരക്കിൽ ഉത്‌പന്നങ്ങൾ സെയിലിൽ നിന്ന് വാങ്ങാം.പ്രവർത്തനസമയം രാവിലെ 9മുതൽ വൈകിട്ട് 7 വരെ.