തിരുവനന്തപുരം: സംസ്ഥാനതല ലത്തീൻ കത്തോലിക്കാ ദിനാചരണവും സമ്പൂർണ നേതൃസമ്മേളനവും നാളെ നടക്കും.സഭയുടെ നയരൂപീകരണ സമിതിയായ കെ.ആർ.എൽ.സി.സിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം ടി.എസ്.എസ്.എസ് ഹാളിൽ രാവിലെ 9.30ന് സെമിനാറുകൾ ആരംഭിക്കും.1.45ന് കെ.എൽ.സി.എയുടെ സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകപ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും.2.30ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും.ലത്തീൻ അതിരൂപത അദ്ധ്യാത്മിക അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്,കെ.എൽ.സി.എ പ്രസിഡന്റ് പാട്രിക് മൈക്കിൾ,സുരേഷ് സേവ്യർ,ഹെൻട്രി വിൻസെന്റ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.