
മലയിൻകീഴ് : തച്ചോട്ടുകാവിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് വീണ് മഞ്ചാടി ഗ്യാസ് ഗോഡൗണിന് സമീപം സി.എ.നിവാസിൽ ജി.ചന്ദ്രൻ(56)മരിച്ചു.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് അപകടമുണ്ടായത്.ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം 6.30 യോടെ മരണം സംഭവിച്ചു. ഭാര്യ : അജിതകുമാരി.മക്കൾ : സി.എം.പ്രശാന്ത്,സി.എ.നിശാന്ത്.മരുമക്കൾ : എസ്.എസ്.അനുപമ,മിഥുന.ആർ.വിജയ്.പ്രാർത്ഥന : ഞായറാഴ്ച വൈകുന്നേരം 3.ന്.