ചിറയിൻകീഴ്: ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു 'ഓം സത്യം, ധർമ്മം, ദയ,ശാന്തി' എന്ന് ഫലകത്തിൽ ആലേഖനം ചെയ്ത് മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ നടത്തിയ സന്ദേശ പ്രതിഷ്ഠയുടെ 103-ാം വാർഷികാഘോഷ കമ്മിറ്റിക്ക് രൂപം നൽകി. രക്ഷാധികാരികളായി സ്വാമി അഭയാനന്ദ (ഗുരുകുലം, ചെമ്പഴന്തി),ഫാദർ.ഡോ.ജോർജ്ജ് ഗോമസ്,ഷഹീർ മൗലവി (മുഖ്യ ഇമാം,പാണൂർ മുസ്ലിം ജമാത്ത്),പി.ജി. ശിവ ബാബു (എഡിറ്റർ,ഗുരുവീക്ഷണം മാസിക),കോലത്തുകര സി.മോഹനൻ (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, കുളത്തൂർ) എന്നിവരെയും, ചെയർമാനായി പ്രൊഫ.എസ്.ശിശുപാലൻ (ഡയറക്ടർ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം),വൈസ് ചെയർമാന്മാരായി ഫ്രാൻസിസ് ഏണസ്റ്റ്,എം.സുജാഹുദ്ദീൻ,പ്ലാവിള ജയറാം,ആർ.ഗീത അശോക് എന്നിവരെയും,ജനറൽ കൺവീനറായി വിപിൻ മിരാൻഡയെയും,കൺവീനർമാരായി എസ്.സുധി,സെയിഫ് ഖാൻ,കെ.ജയചന്ദ്രൻ,ഡോ.ആനിറ്റിഷ ജറാൾഡ് എന്നിവരെയും ഖജാൻജിയായി വി.ദിലീപ് കുമാറിനെയും തിരഞ്ഞെടുത്തു.