
നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്സി സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.കോം. (ഇന്റർനാഷണൽ ട്രേഡ്) ന്യൂജെനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു ആൻഡ് എം.ടി.ടി.എം (സി.എസ്.എസ്) എം.എ സിറിയക്ക് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്സി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഫൈൻ ഇല്ലാതെ 17 വരെയും ഫൈനോടെ 18 വരെയും അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല 
എം.ബി.എ ഈവനിംഗ് പ്രോഗ്രാം
ഡിപ്പാർട്ട്മെന്റ് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് താവക്കര ക്യാമ്പസിൽ നടത്തുന്ന മാസ്റ്റർ ഒഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എക്സിക്യൂട്ടീവ്) ഈവനിംഗ് പ്രോഗ്രാം പ്രവേശനത്തിന് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 31ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാമ്പസിലെ സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
നാലാം സെമസ്റ്റർ ( സി.ബി.സി.എസ്.എസ് - 2022 പ്രവേശനം ) എം.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ( 2019 മുതൽ 2022 വരെ പ്രവേശനം ) എം.ബി.എ ജൂലായ് 2024 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഇഗ്നോ കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: ഇഗ്നോ ജനുവരി അക്കാഡമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് https://ignouadmission.samarth.edu.in/ , https://onlinerr.ignou.ac.in/ൽ അപേക്ഷിക്കാം. എം ബി എ , എം ബി എ (ബാങ്കിംഗ് & ഫിനാൻസ് ), എം .എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ,  ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾ. ഫോൺ: 04712344113, 9447044132. ഇ-മെയിൽ rctrivandrum@ignou.ac.in